പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവജയന്തി ആഘോഷത്തിന് തുടക്കംകുറിച്ച് പ്രസിഡന്റ് എ.കെ. സന്തോഷ് പതാക ഉയർത്തി. ഗുരുമണ്ഡപത്തിൽ നടന്ന പരിപാടിയിൽ ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, സ്കൂൾ മാനേജർ സി.പി. കിഷോർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം നടന്നു.
എസ്.എൻ.എസ്.വൈ.എസ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ജി. സരസകുമാർ പതാക ഉയർത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. പ്രീതി, സി.ജി. പ്രതാപൻ, സൗമ്യ ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് അവാർഡ് നൽകി.
ഇടക്കൊച്ചി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സി.പി. മുകേഷ്, സെക്രട്ടറി വി.കെ.ബാബു എന്നിവർ നേതൃത്വം നൽകി. വലിയപുല്ലാര വടക്ക് ശാഖയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഡോ.കെ.ആർ. അംബുജൻ പതാക ഉയർത്തി. തുടർന്ന് ഗുരുപൂജയും ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു. എ.എസ്. ദിനേശൻ, എ.എസ്. സാബു, ബി. മോഹനൻ, കെ.ആർ. രാജീവ്, കെ.എൻ. സഞ്ജീവ്, സി.ആർ. രഞ്ജിത്ത്, എൻ.വി. ശശി തുടങ്ങിയവർ സംബന്ധിച്ചു. യോഗം അസി. സെക്രട്ടറി ഇ.കെ. മുരളീധരൻ ചതയദിന സന്ദേശം നൽകി.
ഹിന്ദു ഐക്യവേദി അഴകിയകാവ് ക്ഷേത്രമൈതാനത്ത് നടത്തിയ ചടങ്ങ് പി.എസ്. സൗഹാർദ്ദൻ ഉദ്ഘാടനം ചെയ്തു. ടി.പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പി.വി .ജയകുമാർ, പി.സി. ഉണ്ണിക്കൃഷ്ണൻ, പി.പി .മനോജ്, കെ. രവികുമാർ, എം.എച്ച്. ഭഗത് സിംഗ്, എ.എസ്. സാബു തുടങ്ങിയവർ സംബന്ധിച്ചു.
കുമ്പളങ്ങി നോർത്ത്, സൗത്ത്, സെൻട്രൽ എസ്.എൻ.ഡി.പി ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ ജയന്തി ദിനമാഘോഷിച്ചു. കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ പ്രസിഡന്റ് എ.കെ. സന്തോഷ് പതാക ഉയർത്തി. സെക്രട്ടറി എം.എസ്. സാബു, ഇ.കെ. മുരളീധരൻ, പി.എസ്. സൗഹാർദൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഗുരുപൂജയും ഗുരുദേവ കതികളുടെ ആലാപനവും നടന്നു.