• മുനമ്പം ഗുരുദേവ ക്ഷേത്രത്തിൽ

മുനമ്പം ഗുരുദേവ ക്ഷേത്രത്തിൽ അരുൺ ശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ ഗുരുപൂജയും വൈകീട്ട് ദീപക്കാഴ്ചയും നടത്തി. പ്രസിഡന്റ് മുരുകൻ, സെക്രട്ടറി രാധ നന്ദനൻ തുടങ്ങിയവർ സംബന്ധിച്ചു.

• ചെറായി നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ വാരിശേരി ക്ഷേത്രത്തിൽ നടന്ന ഗുരുപൂജക്ക് അഭയ് ശാന്തി കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ.കെ രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ് മുരളി, കെ.പി ഗോപാലകൃഷ്ണൻ, ബിനുരാജ് പരമേശ്വരൻ, അമ്മിണി നടേശൻ തുടങ്ങിയവർ സംബന്ധിച്ചു.

• ചെറായി സഹോദരൻ സ്മാരക ശാഖ നെടിയാറ ക്ഷേത്രത്തിൽ മേൽശാന്തി സുനിയുടെ കാർമ്മികത്വത്തിൽ നടത്തിയ ഗുരുപൂജയിൽ പ്രസിഡന്റ് ജിനൻ, ടി.ജി രാജീവ്, പി.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

• എടവനക്കാട് സൗത്ത് 1469 നമ്പർ ശാഖ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് പി.കെ ജയപ്രസാദ് , സെക്രട്ടറി സജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുപൂജ നടത്തി. ചെറായി ഗുരുദേവ തീർത്ഥം ക്ഷേത്രത്തിൽ വൈകീട്ട് ദീപക്കാഴ്ചക്ക് രക്ഷാധികാരി അമ്മിണി നടേശൻ കാർമ്മികത്വം വഹിച്ചു.