കോലഞ്ചേരി : നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭ നടത്തുന്ന സഹന സമരത്തിന്റെ ഭാഗമായി പുത്തൻകുരിശിൽ ഇന്ന് റിലേ ഉപവാസ സത്യാഗ്രഹം തുടങ്ങും. സഭയ്ക്ക് നീതി ലഭിക്കുവാനും ഇടവക ജനത്തിന്റെ ആരാധനാ സ്വാതന്ത്റ്യം ഉറപ്പുവരുത്തുവാനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ടുമാണ് 3,4,5.തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പുത്തൻകുരിശ് ജംഗ്ഷനിൽ ഉപവാസം നടത്തുന്നത്. സഭാ വർക്കിംഗ് കമ്മി​റ്റി, മാനേജിംഗ് കമ്മി​റ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് സഭാ തലത്തിലുള്ള സമരം.