അങ്കമാലി : പാലിശ്ശേരി 883-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 8ന് ഗുരുമണ്ഡപത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾഎപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ശാഖാ സെക്രട്ടറി സി.കെ അശോകൾ അവാർഡുകൾ നൽകി.കെ.വി സുനിൽ കുമാർ അദ്ധ്യക്ഷനായി. പെരുമ്പാവൂർ ഗുരുദർശന സമിതിയുടെ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അഡ്വ. ആർ.അജന്തകുമാർ വിതരണം ചെയ്തു.