പറവൂർ: വടക്കേക്കര ആളംതുരുത്ത് തേവരിൽമഠത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ പരേതനായ വേലൂർ പരമേശ്വരൻനായരുടെ ഭാര്യ എം. വിനോദിനിഅമ്മ (89) നിര്യാതയായി. പുതിയകാവ് ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: പി. കൃഷ്ണകുമാർ (റിട്ട. സെക്രട്ടറി പറവൂർ താലൂക്ക് സഹകരണ ബാങ്ക്), പി. രമ (റിട്ട. അദ്ധ്യാപിക എസ്.ബി.ഒ.എ. പബ്ലിക് സ്‌കൂൾ ചിറ്റൂർ), പി. ജയപാൽ (ക്യാപ്ടൻ മർച്ചന്റ് നേവി). മരുമക്കൾ: സി. പ്രസീതകുമാരി (റിട്ട. അദ്ധ്യാപിക, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ പറവൂർ), എ. ആർ. മനോഹരൻ (റിട്ട. ജോയിന്റ് ഡയറക്ടർ സംസ്ഥാന ഫിഷറീസ് വകുപ്പ്), സിന്ധു. ബി. നായർ (എച്ച്.ജി.എ എൽ.ഐ.സി. ഓഫീസ് ആലപ്പുഴ).