കൊച്ചി : ലോക്ക്ഡൗൺ സാഹചര്യത്തിൽ മറൈൻഡ്രൈവ് നടപ്പാതയിലെ കച്ചവടക്കാരി പനങ്ങാട് സ്വദേശിനി ബദറുന്നിസ വാടകഇളവിന് നൽകിയ അപേക്ഷ സർക്കാർ ഒരുമാസത്തിനുള്ളിൽ പരിഗണിച്ചു തീർപ്പാക്കണെമന്നും അതുവരെ ഇതിന്റെ പേരിൽ തുടർനടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

ലോക്ക് ഡൗണിനെത്തുടർന്ന് കച്ചവടം പ്രതിസന്ധിയിലാണെന്നും വാടകയിളവു നൽകണമെന്നും കാണിച്ചുള്ള നിവേദനം സർക്കാരിന്റെ പരിഗണനയിലിരിക്കെ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നത് തടയാനാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. വാടകയിളവ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനം ഭാഗികമായി അനുവദിച്ചിരുന്നു. തുടർന്ന് ജൂലായ് 24 ന് സർക്കാരിനു നൽകിയ നിവേദനം ഇനിയും പരിഗണിച്ചു തീർപ്പാക്കിയിട്ടില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇൗ നിവേദനം ഒരുമാസത്തിനകം നിയമപ്രകാരം പരിഗണിച്ചു തീർപ്പാക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.