കൊച്ചി: ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്രാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ആദ്യ വിദേശതാരമാണ്. അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേയ്രാ അമേച്വർ ടീമായ എസ്റ്റുഡിയന്റ്‌സ് ഡി ബ്യൂണസ് അയേഴ്‌സിലാണ് ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006 മുതൽ 2009 വരെ അവിടെ തുടർന്നു. പിന്നീട് ചിലിയൻ ഫുട്‌ബാൾ ക്ലബായ പലസ്തീനോയിലെത്തി. തുടർ വർഷങ്ങളിൽ ചിലിയൻ, മെക്‌സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറിമാറി മാറ്റുരച്ചു.