ആലുവ: ആലുവ താലൂക്കിൽ പരാതി പരിഹാര ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കും. പരാതികൾ നാളെ രാവിലെ 11 മുതൽ സെപ്തംബർ എട്ടിന് വൈകിട്ട് നാലുവരെ താലൂക്കിന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങളിൽ സ്വീകരിക്കും. സെപ്തംബർ 14ന് രാവിലെ 11ന് ജില്ലാ കളക്ടർ ഓൺലൈനായി പരാതികൾ തീർപ്പാക്കും. പ്രളയധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെന്റ് സോണിലുള്ളവരും അപേക്ഷിക്കേണ്ടതില്ല.