മൂവാറ്റുപുഴ: ലൈബ്രറികൾക്കുള്ള പ്രവർത്തന ഗ്രാന്റിന്റെ വിതരണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോഷി സ്കറിയ നിർവഹിക്കും. പ്രതിമാസ പരിപാടികൾ നടത്തി റിക്കാഡുകളെല്ലാം സമർപ്പിച്ച 33 ഗ്രന്ഥശാലകൾക്കാണ് പ്രവർത്തനഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. ഗ്രന്ഥശാല സെക്രട്ടറിമാർ രസീത് ഹാജരാക്കി തുകയുടെ ചെക്ക് കൈപ്പറ്റണമെന്ന് താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു.