ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ മാതൃകാപരമായ പ്രവർത്തിച്ച ബിനാനിപുരം പൊലീസിനെ കടുങ്ങല്ലൂർ സേവാഭാരതി ആദരിച്ചു. സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അഡീഷണൽ സബ് ഇൻസ്‌പെക്ടർ പി.ജി. ഹരിക്ക് കടുങ്ങല്ലൂർ സേവാഭാരതി സേവാകീർത്തി ഉപഹാരം നൽകി. സഹ രക്ഷാധികാരി കെ.ആർ. രാമചന്ദ്രൻ ഉപഹാരം കൈമാറി. സി.ഐ സുനിൽകുമാർ, എസ്.ഐ ജമാൽ എന്നിവരെ ബി.ജെ.പി ജില്ല ട്രഷറർ എം.എം. ഉല്ലാസ് കുമാർ, ഹിന്ദു ഐക്യവേദി താലൂക് ജനറൽ സെക്രട്ടറി കെ.ആർ. രൂപേഷ്, ജഗദീഷ്, സദാനന്ദൻ എന്നിവരെ ആദരിച്ചു.