പറവൂർ : കാരുണ്യ സർവീസ് സൊസൈറ്റി കേന്ദ്ര പ്രവർത്തക സമിതി കൺവെൻഷൻ സൊസൈറ്റി രക്ഷാധികാരി അഡ്വ. എം.ടി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനോജ് കാട്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ആന്റണി കോണത്ത്, അഖിൽ ദാസ് കലക്കശേരി, ജോബീഷ് മാട്ടും പുറത്ത് സിബി മണപ്പറമ്പിൽ, അപർണ കെ.വേണു, അശ്വതി എം. ശോഭ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുബ്രമണ്യൻ ഒറവൻതുരുത്ത് (പ്രസിഡന്റ്), ജിതേഷ് സിംഗ് (സെക്രട്ടറി), ആൻസൻ കല്ലുവീട്ടിൽ (ട്രഷറർ ), ദീപാ ലാൽ (വൈസ് പ്രസിഡന്റ് ), ബാബു സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി), മിനി ആന്റണി (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.