മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സി.പി.എം ലോക്കൽ കമ്മറ്റി മാസ്കും , പി.പി കിറ്റുകളും നൽകി. പായിപ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാറിന് കൈമാറി. പഞ്ചായത്ത് മെമ്പർ വി.എച്ച്. ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ സി.കെ.സിദ്ധിക്ക്, അലി പൂഞ്ചേരിൽ, കൊവിഡ് ഓഫീസർ രതീഷ് എന്നിവർ സംസാരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.പി..എം പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി രംഗത്തിറങ്ങണമെന്ന് ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ അറിയിച്ചു.