അങ്കമാലി: തുറവൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പവിഴപൊങ്ങ്പുഞ്ച റോഡിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ 2019-20 വർഷ പ്രത്യേക വികസന ഫണ്ടിൽ നിന്നും 16.70 ലക്ഷം രൂപ വിനിയോഗിച്ച് ടൈൽ വിരിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ.വി.സന്തോഷ് പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗ്രേസി റാഫേൽ, എൽസി വർഗ്ഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. വിഷ്ണു , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി. മാർട്ടിൻ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ജിനി രാജീവ്, വി.വി. വിശ്വനാഥൻ, എം.വി.ജോയി മാവേലി, ക്യഷ്ണൻ കപ്പിലി, മുകേഷ് വാര്യർ, കെ.എസ്. സജീവ്, എം.എസ്. രതീഷ് എന്നിവർ സന്നിഹിതരായി.