പറവൂർ: സംസ്ഥാന സർക്കാരിന്റെ ഹരിതകേരള മിഷന്റെ ശുചിത്വ പദവി നേടുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയായി പറവൂർ നഗരസഭ. 2016 മുതലുള്ള ശുചിത്വം, മാലിന്യ പ്രവർത്തനങ്ങളുടെ മികവുകൾ കണക്കിലെടുത്താണ് കേന്ദ്ര - സംസ്ഥാന ഗ്രേഡിംഗ് മാനദണ്ഡങ്ങൾ പരിഗണിച്ച് നഗരസഭയ്ക്ക് പദവി ലഭിച്ചത്. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റേയും ജില്ലാ കളക്ടറുടെ പ്രതിനിധികൾ അടങ്ങുന്ന സംഘം നഗരസഭയിലെ മാലിന്യ സംസ്കരണ പ്ളാന്റ്, പ്ളാസ്റ്റിക് ശേഖര പദ്ധതി എന്നിവ പരിശോധിച്ചാണ് പദവി പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങൾ അനുസരിച്ച് നൂറ് മാർക്കിൽ 93 മാർക്കാണ് ലഭിച്ചത്.