ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരള ചിക്കൻ സെന്റർ തുടങ്ങി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ നടത്തുന്നതടക്കമുള്ള ഫാമുകളിൽ നിന്നുള്ള കോഴികളാണ് സെന്ററിൽ വില്പനക്കായി കൊണ്ടുവരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജെസിംഗ് ഉദ്ഘാടനം ചെയ്തു. പി.എസ്. ജഗദീശ്വരൻ, രമ പ്രസന്നകുമാർ, സിനി ബാബു, എൽസി ജേക്കബ്, സിനി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.