അങ്കമാലി : കർണാടക നരസിംഹരാജപുരം പ്ലാന്റർ തേലപ്പിള്ളി വർഗീസിന്റെ മകനും എയർഫോഴ്‌സ് റിട്ട. വിംഗ് കമാൻഡറുമായ ജെയിംസ് ടി വർഗീസ് (ബാബു 73) നിര്യാതനായി. ഭാര്യ : കോതമംഗലം പള്ളിമാലിൽ കുടുംബാംഗം മോളി. മക്കൾ: വിമോ (ചീഫ് മാനേജർ ആമസോൺ ബംഗളൂരു) , എബ്രഹാം (ചോട്ടു - പ്ലാന്റർ ചിക്കമംഗളൂർ). മരുമക്കൾ: ഡോ. സോന (ബി.എം.എസ് കൊളേജ് ഒഫ് ആർക്കിടെക്ചർ ബംഗളൂരു), സൂസൻ (സെന്റ് നോർബർട്ട് സ്‌കൂൾ കൊപ്പ). സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചകഴിഞ്ഞ് നരസിംഹരാജപുരം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മൂക്കന്നൂർ സ്വദേശിയാണ്.