school-new-block

ആലുവ: ഏഴര പതിറ്റാണ്ട് പിന്നിട്ട തേവക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് 1.05 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മൂന്നുനില കെട്ടിടം ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആറ് സ്മാർട്ട് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും വിദ്യാർത്ഥിനി സൗഹൃദ ശുചിമുറികളുമാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ഉണ്ണി, ജിനില അഷറഫ്, കെ.എസ്. സെറീന, സ്‌കൂൾ പ്രിൻസിപ്പാൾ എം.ആർ അഭിലാഷ്, പി.ടി.എ പ്രസിഡന്റ് അശോകൻ മുക്കോട്ടിൽ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണവും സ്‌കൂളിൽ പുരോഗമിക്കുന്നുണ്ട്.