കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജലജീവൻ മിഷന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിന് 24.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. 16 പഞ്ചായത്തുകളിൽ നിന്നുള്ള 16,705 പേർക്കാണ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷനുകൾ ലഭ്യമാകുന്നത്.
പഞ്ചായത്തുകൾ തയ്യാറാക്കിയ പ്രൊപ്പോസൽ പ്രകാരമാണ് വാട്ടർ അതോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നൽകിയത്. നിലവിൽ ടെൻഡർ നടപടികൾ പുരോഗമിച്ച് വരികയാണ്. ജലജീവൻമിഷൻ പദ്ധതിപ്രകാരം 4 ശതമാനംതുക കേന്ദ്രസർക്കാരും 35 ശതമാനം തുക കേരള സർക്കാരും 15 ശതമാനംതുക തദ്ദേശസ്വയംഭരണ സ്ഥാപനവും 10ശതമാനം തുക ഗുണഭോക്താവുമാണ് നൽകേണ്ടത്.