annasree

കോ​ല​ഞ്ചേ​രി​:​ ​ഓ​ൺ​ലൈ​ൻ​ ​വി​പ​ണ​ന​ ​രം​ഗ​ത്തേ​യ്ക്ക് ​ആദ്യമായി കു​ടും​ബ​ശ്രീ​യും.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ മ​റി​ക​ട​ക്കാ​നാ​ണ് ​പു​തി​യ​ ​ചു​വ​ടു​ ​വെ​യ്പ്.
വ​ട​വു​കോ​ട് ​ബ്ളോ​ക്കി​നു​ ​കീ​ഴി​ലെ​ ​കോ​ല​ഞ്ച​രി,​പൂ​തൃ​ക്ക​ ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇന്ന് ​ഓ​ൺ​ലൈ​ൻ​ ​വി​പ​ണ​ന​ത്തി​ന്റെ​ ​തു​ട​ക്കം.​ ​അ​ന്ന​ശ്രീ​ ​ഓ​ൺ​ലൈ​ൻ​ ​പ്ളാ​റ്റ്ഫോം​ ​വ​ഴി​യാ​ണ് ​വി​ല്പ​ന.
സം​രം​ഭ​ക​ർ​ ​ത​ന്നെ​ ​സ്വ​ന്തം​ ​ചി​ല​വി​ലാ​ണ് ​ഡെ​ലി​വ​റി ​ചാ​ർ​ജി​ല്ലാ​തെ​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​വീ​ട്ടു​ ​പ​ടി​ക്ക​ൽ​ ​എ​ത്തി​ക്കു​ക. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​ട്ട് ​സം​രം​ഭ​ക​രു​ടെ​ ​ഉ​ല്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം​ ​ചെ​യ്യും. മ​​​റ്റ് ​ഓ​ൺ​ലൈ​ൻ​ ​ആ​പ്പു​ക​ളെ​ ​പോ​ലെ​യാ​കും​ ​പ്ര​വ​ർ​ത്ത​നം. പ്ളേ​ ​സ്റ്റോ​റി​ൽ​ ​a​n​n​a​s​r​e​e​ ​എ​ന്ന് ​സെ​ർ​ച്ചു​ ​ചെ​യ്താ​ൽ​ ​ആ​പ്പ് ​ല​ഭി​ക്കും.

ഉത്പന്നങ്ങൾ
​അ​വ​ലോ​സു​ണ്ട,​ ​അ​ച്ച​പ്പം,​ ​കു​ഴ​ല​പ്പം,​ ​ഉ​പ്പേ​രി,​ശ​ർ​ക്ക​ര​ ​വ​ര​ട്ടി,​ ​ഗോ​ത​മ്പ്,​ ​പു​ട്ട്,​ ​അ​പ്പം​ ​പൊ​ടി​ക​ൾ,​ ​മ​ല്ലി,​ ​മു​ള​ക്,​ ​മ​ഞ്ഞ​ൾ,​ ​മ​സാ​ല​പ്പൊ​ടി​ക​ൾ,​ ​തേ​ങ്ങ​ ​ച​മ്മ​ന്തി​പൊ​ടി,
സാ​രി,​ ​കു​ഞ്ഞു​ടു​പ്പു​ക​ൾ,​ ​വി​വി​ധ​യി​നം​ ​അ​ച്ചാ​റു​ക​ൾ,​ ​വി​വി​ധ​യി​നം​ ​കേ​ക്കു​കൾ.
വൈ​കാ​തെ​ 60​ ​ഇ​ന​ങ്ങ​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തും.

അ​ന്ന​ശ്രീ,​ ​കു​ടും​ബ​ശ്രീ

​ എ​സ്.​വി.​ഇ.​പി​ ​സ്റ്റാ​ർ​ട്ട​പ്പ് ​വി​ല്ലേ​ജ് ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​പ്രോ​ഗ്രാ​മു​മാ​യി​ ​സ​ഹ​ക​രി​ച്ച് എം​പാ​ന​ൽ​ ​ഏ​ജ​ൻ​സി​യാ​യ​ ​ഐ​ഫ്ര​മ്മു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ഇ​വ​രാ​ണ് ​അ​ന്ന​ശ്രീ​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​രൂ​പ​പ്പെ​ടു​ത്തി​യ​ത്.​ ​അ​ന്ന​ശ്രീ​ ​ആ​പ്പു​ ​വ​ഴി​ ​നേ​ര​ത്തെ​ ​കു​ടും​ബ​ശ്രീ​ ​ക​ഫേ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​തൃശൂരിലും കളമശേരിയിലും ഫു​ഡ് ​പാ​ഴ്സ​ൽ​ ​വി​ല്പ​ന​യു​ണ്ട്.​ ​എ​റ​ണാ​കു​ളം​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​രാ​ഹു​ൽ​ ​കു​മാ​ർ​ ​ശ​ർ​മ്മ​യാ​ണ് ​പ​ദ്ധ​തി​യ്ക്കാ​യി​ ​മു​ൻ​കൈ​യ്യെ​ടു​ത്ത​ത്.