pramod-maliankara-
പ്രമോദ് മാല്യങ്കര

പറവൂർ: കോമേഴ്സ് ക്ലാസിൽ പാട്ടിലൂടെ പാഠം പകർന്ന് നൽകും. ഓട്ടൻ തുള്ളൽ രീതിയിലാണ് പിന്നെ ഹ്യുമാനിറ്റീസിലെ കുട്ടികൾക്കുള്ള ക്ലാസ്. തീർന്നില്ല,​ പാട്ട്,​ സ്കിറ്റ്,​ മൈം അങ്ങിനെ തന്റെ വിഷയമായ സമ്പത്തിക ശാസ്ത്രം വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മസിലാക്കാൻ അടിമുടി വ്യത്യസ്ത രീതികളാണ്
നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകനായ പ്രമോദ് മാല്യങ്കര സ്വീകരിക്കുന്നത്.

മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പ്രമോദ് സ്കൂളിലെ കൗൺസിലിംഗ് സെന്ററിന്റെ സാരഥി​ കൂടി​യാണ്. ഓൺ ലൈൻ പഠനം രസകരമാക്കാൻ ഒരാഴ്ച കൊണ്ട് ബഡ്ജറ്റ് എന്ന പാഠഭാഗം ഗാനരൂപത്തിലാക്കി. ഈ ബഡ്ജറ്റുപാട്ട് സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് എറണാകുളം ജില്ല ജോയിന്റ് കോർഡിനേറ്റാണ്. ഓൺലൈനിൽ സാമ്പത്തിക ശാസ്ത്ര പഠനം രസകരമാക്കാനുള്ള വ്യത്യസ്ത ശൈലിയുടെ അണിയറ പ്രവർത്തനത്തിലാണ് മാഷ്. വിനോദത്തിലൂടെ പാഠങ്ങൾ പകർന്ന് വിദ്യാർത്ഥികളിൽ മാറ്റം ഉണ്ടാക്കുക എന്നതാണ് പ്രമോദിന്റെ ശൈലി​.