മൂവാറ്റുപുഴ: തൃക്കളത്തൂർ പ്രവ്ദ പബ്ലിക് ലൈബ്രറി ഓൺലൈനിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു. ചോതി മുതൽ തുടങ്ങിയ ഓണാഘോഷം ചതയ ദിനത്തിലാണ് സമാപിച്ചത്. ബുധനാഴ്ച വൈകിട്ട് 7ന് നടന്ന വെർച്ച്വൽ സമാപന-സാംസ്കാരിക സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പീ. അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആർ.സുകുമാരൻ, വാർഡ് മെമ്പർ ശ്രീമതി അശ്വതി ശ്രീജിത്ത്, ലൈബ്രറി സെക്രട്ടറി ആർ . മനുരാഗ് ഭാരവാഹികളായ ആയ അനീഷ് ഗോപാൽ, കെ.എൻ രാജു, ടി. ആർ.ലെനിൻ, അജിൻ അശോക്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയുംചെയ്തു. തുടർന്ന് പ്രവ്ദയിലെ കലാകാരൻമാർ മെഗാഷോ അവതരിപ്പിച്ചു.
അകലങ്ങളിലിരുന്ന് ഓണം ആഘോഷിക്കാംഎന്ന ആശയവുമായി ചോതി മുതൽ ചതയം വരെ തുടർച്ചയായ 10 ദിവസം പ്രവ്ദ തൃക്കളത്തൂർ ഫേസ്ബുക്ക് പേജിലൂടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.