കൊച്ചി: കഠിനാദ്ധ്വാനിയായ മികച്ച ഭരണാധികാരിയായിരുന്നു പ്രണബ്കുമാർ മുഖർജിയെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ പറഞ്ഞു. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച പ്രണബ്കുമാർ മുഖർജി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എ.മാരായ പി.ടി. തോമസ് , അൻവർ സാദത്ത്, നേതാക്കളായ കെ .ബാബു, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അബ്ദുൾ മുത്തലിബ്, സക്കീർ ഹുസൈൻ, കെ.ബി. മുഹമ്മദ്കുട്ടി, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, കെ.വി.പി കൃഷ്ണകുമാർ, പോളച്ചൻ മണിയംകോട്, എൻ.ആർ. ശ്രീകുമാർ, ജോഷി പള്ളൻ തുടങ്ങിയവർ പങ്കെടുത്തു.