കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കാൻ സി.പി.എം ആസൂത്രിതനീക്കം നടത്തുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ പറഞ്ഞ .എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിന്റെ അസ്വസ്ഥതയിലാണ് അടൂർ പ്രകാശ് എം.പിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് .രാഷ്ട്രീയ കൊലപാതകമാക്കി മാറ്റാൻ സാക്ഷിയെ സ്വാധീനിക്കുന്നതിനായാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും ചാക്കോ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി.തോമസ്, അൻവർ സാദത്ത്, നേതാക്കളായ കെ.പി. ധനപാലൻ, കെ. ബാബു, എൻ.വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, വി.ജെ.പൗലോസ്, അബ്ദുൾ മുത്തലിബ്, ജെയ്‌സൺ ജോസഫ്, ടി.എം. സക്കീർ ഹുസൈൻ, ഐ.കെ. രാജു, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, മനോജ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.