കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ സേവ് എ ഫാമിലി പ്ലാൻ ഗോൾഡൻ ജൂബിലി ഭവനപദ്ധതിയുമായി സഹകരിച്ച് ഭവനരഹിതർക്കായി നിർമ്മിച്ചു നൽകിയ 25 ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി. അതിരൂപതാ വികാരി ജനറൽ ഡോ. ജോസ് പുതിയേടത്ത് ഭവനങ്ങളുടെ താക്കോൽ കൈമാറി. സോളാർലാന്റേണും ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ബയോബിന്നും വീട്ടുകാർക്ക് സമ്മാനിച്ചു. സഹൃദയ അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.