നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679 -ാം നമ്പർ നെട്ടൂർ നോർത്ത് ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ദിലീപ് പതാക ഉയർത്തി. സെക്രട്ടറി ടി.പി. രഞ്ജിത്ത്, വനിതാസംഘം പ്രസിഡന്റ് സുഭാഷിണി ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഖിൽ ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.