വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2, 3,4, 5, 7 ,10, 11,18, 20,22 വാർഡുകളിൽ ഉള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മിക്കവരും മുനമ്പം മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. മുനമ്പം മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കിടയിൽ ഇന്നു മുതൽ വ്യാപക പരിശോധന നടത്തുവാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതൽ വ്യാപിക്കുന്നതിനുകൂടിയാണ് ഇന്നു മുതൽ മുനമ്പം ഹാർബറും മിനി ഹാർബറും അടച്ചിടുന്നത്. മത്സ്യബന്ധനത്തിന് കടലിൽ പോയി തിരിച്ചു വരുന്നവരെ കൂടി പരിശോധനക്ക് വിധേയമാക്കും.