കാലടി: ആലുവ കാലടി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് പുനരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയം മുതൽ ഈ കാലയളവ് വരെ ബസ് സർവീസ് നിർത്തിയെന്നാണ് പരാതി. മറ്റു പല മേഖലകളിലും പൊതു ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഈ റൂട്ടിൽ മാത്രമാണ് ബസുകൾ സർവീസ് നടത്താത്തത്. ആലുവ ,എറണാകുളം, കാലടി , അങ്കമാലി, തൃശൂർ ഭാഗത്തേക്ക്, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോട്ടയം പ്രദേശങ്ങളിലേയ്ക്കു ജോലിക്ക് പോകുന്നതിന് കാലടിയിലും ആലുവയിലും എത്തുന്നതിന് മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത്. കിലോമീറ്ററോളം നടന്നുമാണ് കഴിഞ്ഞ കുറേ നാളുകളായി ജനങ്ങൾ ജോലിക്ക് പോയി വരുന്നത്. പൊതു ഗതാഗതം പുന:സ്ഥാപിക്കന്നതിന് സർക്കാർ തലത്തിൽ നിർദേശം ഉണ്ടായിട്ടും ഈ റൂട്ടിൽ ബസ് സർവീസ് പുനരംഭിച്ചിട്ടില്ല.
അധികാരികളൾ ഇടപെടണം
യാത്ര ക്ലേശം പരിഹരിക്കുന്നതിന്ന് വേണ്ടി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുകയോ, ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ ശ്രീ മൂലനഗരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി എസ് സതീശൻ ആവശ്യപ്പെട്ടു.
സർവീസ് ഉടൻ ആരംഭിക്കും
യാത്രക്കാരുടെ കുറവും കനത്ത സാമ്പത്തിക നഷ്ടവുമാണ് സ്വകാര്യ ബസ് പുനസ്ഥാപിക്കാൻ വൈകിയതെന്നും, പൊതു ഗതാഗതവുമായി ജനങ്ങൾ പരിപൂർണ സഹകരണം ഉണ്ടാകണമെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമ അസോസിയേഷൻ ഭാരവാഹി എ.പി.ജിബി അറിയിച്ചു.