കൊച്ചി: രാജ്യത്തെ മികച്ച വിദ്യാഭ്യാസവിചക്ഷണന് കൊച്ചി സർവകലാശാല രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന പ്രൊഫ.എം.വി. പൈലി അവാർഡ് ഇന്ന് (വെള്ളി) പാലക്കാട് ഐ.ഐ.ടി ഡയറക്ടർ പ്രൊഫ.പി.ബി. സുനിൽകുമാറിന് സമ്മാനിക്കും.
കുസാറ്റ് സെമിനാർ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, ഡോ. കുഞ്ചെറിയ പി. ഐസക്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.ആർ. ശശിധരൻ, ഡോ. പൂർണിമ നാരായൺ, രജിസ്ട്രാർ ഡോ.വി. മീര, പരീക്ഷാ കൺട്രോളർ ഡോ. ബെഞ്ചമിൻ വർഗീസ്, ഡീൻ ഡോ. എസ്. ഹരികുമാർ, സി ഡിസ് ഡയറക്ടർ പ്രൊഫ.എം. ഭാസി, ഡോ.പി.ആർ. പൊതുവാൾ തുടങ്ങിയവർ പങ്കെടുക്കും. കുസാറ്റ് വൈസ് ചാൻസലറായിരുന്ന പ്രൊഫ. പൈലിയുടെ സ്‌മരണക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ്.