വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളിൽ ഒരാഴ്ചയായി തുടരുന്ന കുടിവെള്ള ക്ഷാമം ഉടനെ പരിഹരിക്കുമെന്നും മൂന്ന് ദിവസത്തിനകം സാധാരണ നിലയിൽ ആകുമെന്നും വാട്ടർ അതോറിറ്റി എക്‌സി. എൻജിനീയർ അറിയിച്ചു. ഈക്കാര്യത്തിൽ അടിയന്തര നടപടിക്കായി എസ് ശർമ്മ എം.എൽ.എ വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ വൈകീട്ടോടെ പലയിടത്തും വെള്ളമെത്തി തുടങ്ങി. എന്നാൽ ഞാറക്കൽ പഞ്ചായത്തിലെ ഓടമ്പിള്ളി ഭാഗത്ത് വെള്ളം എത്തിയിട്ടില്ല. പുതുവൈപ്പ് പമ്പിംഗ് സ്റ്റേഷനിൽ രാവിലെ ആറു മുതൽ പത്തുമണിക്കൂർ തുടർച്ചയായി പമ്പിംഗ് നടന്നു. വടക്കൻ മേഖലയിലേക്കായിരുന്നു പമ്പിംഗ്.