കുറുപ്പംപടി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി ഖാദി വസ്ത്രധാരിയായതിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻവേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയകാല ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ കെ.എം. കടുത്ത, ഗീവർഗീസ് എന്നിവരെ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഖദർ വസ്ത്രം നൽകി ആദരിച്ചു. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ ബിജോയ് വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹകസമിതി അംഗം എം.പി. ജോർജ്, ജില്ല ജനറൽ സെക്രട്ടറി എം.എം. ഷാജഹാൻ, വിവിധ മണ്ഡലം ചെയർമാൻമാരായ ഇ.എം. നജീബ്, അജീഷ് വട്ടയ്ക്കാട്ടുപടി, യു.എം. ഷമീർ, ബ്ലോക്ക് ഭാരവാഹികളായ ജിൻസ് ജോർജ്, ടി.എ. ഷാജഹാൻ, വിജീഷ് വിദ്യാധരൻ, അഫ്‌സൽ ഷെയ്ക്, എ.പി. പൗലോസ്, ബിനു ചാക്കോ, അഡ്വ. ദിലീപ്, കെ.വി. കുര്യാക്കോസ്, ടി.വി. കുര്യൻ, പി.കെ. പൗലോസ്, ജോർജ്കുട്ടി തിടങ്ങിയവർ സംസാരിച്ചു.