കോലഞ്ചേരി: യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്നതിനെതിരെയും, സഭാ വിശ്വാസികളുടെ ആരാധന സ്വാതന്ത്റ്യത്തിനായി നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യാക്കോബായ സുറിയാനി സഭയുടെ റിലേ ഉപവാസ സത്യാഗ്രഹം പുത്തൻകുരിശിൽ തുടങ്ങി.ഇന്നലെ രാവിലെ ഡോ.ഗീവർഗ്ഗീസ് മോർ കുറീലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സമരം. മെത്രാപ്പോലീത്തതമാരായ സക്കറിയാസ് മാർ പോളികാർപ്പസ്, എബ്രാഹാം മാർ സേവേറിയോസ് എന്നിവരും സമരപന്തലിലെത്തി.സഭയുടെ വർക്കിംഗ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഇന്നലെ സഭയുടെ വൈദിക ട്രസ്റ്റി സ്ലീബ പോൾ കോർ എപ്പിസ്‌കോപ്പ, സി.കെ.ഷാജി ചൂണ്ടയിൽ, ഫാ. ദാനിയേൽ തട്ടാറയിൽ, അഡ്വ.കെ.ഒ ഏലിയാസ്, എൽ ബി വർഗീസ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു.