shelter
ചെറായി രക്തേശ്വരി ബീച്ച് റോഡിലെ വിശ്രമകേന്ദ്രം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒ ബി സി കോണ്‍ഗ്രസ് സമരം നടത്തുന്നു

വൈപ്പിൻ : ചെറായി രക് തേശ്വരി ബീച്ചിലേക്കുള്ള മൂന്നു കിലോമീറ്റർ ഭാഗത്ത് കയറി നിൽക്കാൻ കഴിയുന്ന വിശ്രമകേന്ദ്രത്തിന്റെ മേൽക്കുര നഷ്ടമായിട്ട് നാളിതുവരെ പുനർനിർമ്മിച്ചിട്ടില്ല. രാത്രികാലങ്ങളിലും മത്സ്യ ബന്ധനം നടത്തുന്ന മത്സ്യതൊഴിലാളികൾക്ക് മഴയും കാറ്റും ഇടിമിന്നൽ എല്ലാം ഉണ്ടാകുമ്പോൾ കയറി നിൽക്കാൻ ഏക ആശ്രയം ഈ വിശ്രമകേന്ദ്രമാണ്. ബീച്ചിലേക്കു പോകുന്ന വിദേശികളടക്കം ഉള്ള ആളുകളും അവിടെ വിശ്രമിച്ചിരുന്നു . ഇന്ന് മേൽക്കൂര തകർന്ന് ആർക്കും കയറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. വിശ്രമകേന്ദ്രം പുനർനിർമ്മിക്കാത്തതിൽ ഒ.ബി.സി കോൺഗ്രസ് പള്ളിപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു . യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡഡന്റ് വിവേക് ഹരിദാസ് സമരം ഉദ്ഘാടനം ചെയ്തു. നോബൽകുമാർ അദ്ധ്യക്ഷത വഹിച്ചു . ബിജീഷ് ,ഷിജു, ഷിജിത്ത് ,ജോർജ് ,ജയേഷ്, ജെൻസൺ ,ജയൻ ,ബെനേഷ് തുടങ്ങിയവർ പങ്കെടുത്തു .