കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം 159 നമ്പർ പൂവക്കുളം ശാഖാ പ്രസിഡന്റ് ടി.കെ.ശിവൻ താന്നിക്കലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ദീർഘകാലമായി ശാഖാ ഭാരവാഹിയായിരുന്നു. കാൻസർ ബാധയെ തുടർന്നായിരുന്നു നിര്യാണം. പൂവക്കുളം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ കൊവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂണിയൻ കൗൺസിലർമാരായ ഡി. സാജു, മനോജ് പുളിയം മാക്കിൽ, ശാഖാ സെക്രട്ടറി രാജു പുളിമൂട്ടിൽ, വൈസ് പ്രസിഡന്റ് ടി.കെ. പ്രകാശ്, ദേവസ്വം സെക്രട്ടറി രവീന്ദ്രൻ കുഴിമുള്ളിൽ, മുൻ സെക്രട്ടറിമാരായ പ്രശാന്ത് വേലിക്കകം, രവീന്ദ്രൻ മുണ്ടപ്പിള്ളിൽ, വനിതാ സംഘം കൂത്താട്ടുകുളം യൂണിയൻ ട്രഷറർ മിനി ശിവരാജൻ, വനിതാ സംഘം ശാഖാ സെക്രട്ടറി ബിജി സുനിൽ, പ്രസിഡന്റ് ശാന്താഗോപി എന്നിവർ അനുശോചനം രേഖപ്പെടുത്തി.