കൊച്ചി: ഓണക്കിറ്റിലെ ശർക്കര ഭക്ഷ്യയോഗ്യമല്ലെന്ന് സർക്കാർ ലാബിന്റെ പരിശോധനയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സപ്ലൈകോയിലെ ഡിപ്പോ മാനേജർമാർ വഴി നടത്തിയ ലോക്കൽ പർച്ചേസുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന വർക്കിഗ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
വിവിധ ഉപഭോക്ത്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ സപ്ളൈകോ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിവിധ സംഘടനകളുടെ ഭാരവാഹികളായ കെ.എസ്. ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ, കെ.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.