kochi-union
ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.‌ഡി.പി യോഗം കൊച്ചി യൂണിയൻ ആസ്ഥാനത്ത് നടന്ന പ്രാർത്ഥനസമ്മേളനത്തിൽ പി.എസ്. സൗഹാർദൻ സംസാരിക്കുന്നു

കൊച്ചി: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ ആസ്ഥാനത്ത് നടന്ന പ്രാർത്ഥനാസമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എം.എസ്. സാബു, കൗൺസിലർമാരായ പി.എസ്. സൗഹാർദ്ദൻ, ഷൈൻ കൂട്ടുങ്കൽ, സി.കെ. ടെൽഫി, സി.പി. കിഷോർ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡോ. അരുൺ അംബു, കേന്ദ്രസമിതിഅംഗം പി.എസ്. ശ്യാംപ്രസാദ്, അർജുൻ അരമുറിയിൽ, ടി.ആർ. അജയഘോഷ്, സി.എസ്. ശ്രീമോൻ, രാധാമണി സുരേഷ്, സൈബർസേന ഭാരവാഹികളായ ഗൗതമൻ റോഷൻ, അരുൺ ശ്രീനിവാസ് തുടങ്ങിയവർ സംബന്ധിച്ചു.