കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് പാങ്കോട്ടിൽ ക്രൂരപീഡനത്തിനിരയയായ എഴുപത്തിയഞ്ചുകാരി ഇന്ന് ആശുപത്രി വിടും. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു ഇവർ. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം. വൻകുടലിന് അടക്കം ഗുരുതരമായി പരിക്കേ​റ്റിരുന്നു.

കഴിഞ്ഞ മാസം രണ്ടിനായിരുന്നു ക്രൂരമായ ലൈംഗികാതിക്രമത്തിനും ശാരീരികപീഡനത്തിനും ഇരയായത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. കേസിലെ മൂന്നു പ്രതികളേയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.ഇവരുടെ ചികിത്സാചെലവ് സർക്കാരാണ് വഹിക്കുന്നത്. ആശുപത്രിയിൽ നിന്ന് മൂത്ത മകന്റെ വീട്ടിലേക്കാണ് വൃദ്ധ പോകുന്നത്.