കൊച്ചി: വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി ഒപ്പ് ശേഖരണത്തിന് നാഷണൽ സെക്യുലർ ഫ്രണ്ട് തുടക്കം കുറിച്ചു. പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ദേശീയ ഉപദേഷ്ടാവ് അഡ്വ.എ.ബി. മോഹൻകുമാർ, ഷിജു നിലപ്പൂർ, ഡോ.എ.ബി. അലിയാർ, അഡ്വ.എം. ജയാനന്ദൻ, ഡോ. ഉണ്ണി, അനിൽ ലക്ഷ്മണൻ, പ്രദീപ് പാലിയത്ത് തുടങ്ങിയവർ സംസാരിച്ചു.