കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കാണിനാട്ടിൽ നിർമ്മാണം പൂർത്തികരിച്ച എത്തപ്പാടത്ത് തോട് നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് പി. കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ലിസ്സി സ്ലീബ അദ്ധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ പോൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി വിശാഖ്, വാർഡ് വികസനസമതി കൺവീനിർ എൽദോ പറപ്പിള്ളിക്കുഴി, എം.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.