കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൊഫഷണൽ കൊറിയർ ജീവനക്കാരുടെ അനിശ്ചിതകാല സമരം നാലാംദിവസത്തിലേക്ക് കടന്നു. എറണാകുളത്തെ രണ്ടു റീജിയണൽ ഓഫീസുകൾക്ക് മുമ്പിലായാണ് സമരം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗം കെ.വി. സുജിത്ത് സമരം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ലേബർ കമ്മിഷണറുടെ ഉത്തരവ് പ്രകാരമുള്ള ബോണസ് തുക പൂർണമായും നൽകുക, എല്ലാ ദിവസവും ജീവനക്കാർക്ക് ജോലി നൽകുക, ലോക്ക് ഡൗൺ കാലത്തെ ശമ്പളം അനുവദിക്കുക, ജോലിക്കരാർ ഒപ്പുവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഷോപ്പ്‌സ് ആൻഡ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടക്കുന്നത്.