കോലഞ്ചേരി: കിളികുളം എസ്.എൻ.ഡി.പി ശാഖയിലെ ജയന്തി ദിനാഘോഷങ്ങൾ ശാഖ പ്രസിഡന്റ് എ.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെന്റ്കളുടെ വിതരണം രക്ഷാധികാരി പി.കെ പ്രസാദ് നിർവഹിച്ചു . സെക്രട്ടറി പി. ആർ സജീവ് ,ബാബു, എ. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു. നെല്ലാട് ശാഖയിൽ പ്രസിഡന്റ് പി.എൻ കുമാരൻ, വൈസ് പ്രസിഡന്റ് സി.കെ ഉല്ലാസ്,സെക്രട്ടറി രാജേഷ് കണ്ണംപിള്ളി എന്നിവർ നേതൃത്വം നൽകി.