കൊച്ചി: അവധി ദിവസത്തിന്റെ മറവിൽ മഹാരാജാസ് കോളേജിൽ നിന്ന് മണ്ണ് നീക്കം ചെയ്തതായി ആരോപണം. മഹാരാജാസ് കോളേജിന്റെ പണി തീർന്നുകൊണ്ടിരിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെ മുൻഭാഗത്തുനിന്നും രാത്രിയിൽ ജെ.സി.ബിയുടെയും ടിപ്പർ ലോറികളുടേയും സഹായത്തോടെ ശനിയാഴ്ച രാത്രി 15 ൽ അധികം ലോഡ് മണ്ണ് പുറത്തേക്ക് കടത്തിയിരിക്കുന്നതായി കേരള എൻ.ജി.ഒ. അസോസിയേഷൻ സിറ്റി ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു.
സമീപത്തുള്ള ആളുകൾ വിവരം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് കോളേജ് അധികൃതർ നൽകിയത്. നാമമാത്രമായ സെക്യൂരിറ്റിയുള്ള മഹാരാജാസ് കോളേജിൽ രാത്രിയിലാണ് അതിക്രമങ്ങൾ ഏറെയും നടക്കുന്നത്. കോളജിന്റെ പിൻഭാഗത്ത് കോടതി സമുച്ചയത്തിനടുത്തേക്കുള്ള താത്കാലിക പ്രവേശനവഴിയിലൂടെയാണ് മണ്ണു കടത്തിയതെന്ന് ബ്രാഞ്ച് പ്രസിഡന്റ് കെ.ആർ. വിവേക് പറഞ്ഞു. കളക്ടർക്ക് പരാതി നൽകി.