കൊച്ചി: പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ മോചനത്തിനായി ഡോ. പല്പു സമർപ്പിച്ച ഇൗഴവ മെമ്മോറിയലിന്റെ 125-ാം വാർഷിക ദിനത്തിൽ ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കലൂർ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ചേർന്ന യോഗത്തിൽ കലൂർ സൗത്ത് ശാഖായോഗം പ്രസിഡന്റ് പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഇൗഴവ മേമ്മോറിയൽ എന്ന ലഘുലേഖയുടെ വിതരണം ശാഖാ സെക്രട്ടറി ഐ.ആർ. തമ്പി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. മോഹനൻ,​ പി.എം. മനീഷ്,​ സി.സി . ഗാന്ധി എന്നിവർ പ്രസംഗിച്ചു.