സ്വാമികൾ രക്ഷാധികാരിയായിട്ടുള്ള സമംഗം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ് വിതരണം പൂർത്തിയായി. കക്കാട് ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ രസുരഘു , ജിതിിൻ സാഗർ, ബിജു പരിയാമറ്റം ,തങ്കച്ചൻ കുരിയിലേൽ സംസാരിച്ചു.