രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റെജി.എം.ടി.അദ്ധ്യക്ഷത വഹിച്ചു.ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം 5000 പേരെ ചേർത്ത് അവതരിപ്പിച്ച മെഗാ മോഹിനിയാട്ടം ഏകാത്മകത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും , എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാംഗങ്ങളുടെ മക്കൾക്കുള്ള കാഷ് അവാർഡും വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ കെ ആർ .ശശി, ശാഖാ വൈസ് പ്രസിഡന്റ് ബിജു എം.ടി, ശാഖാസെക്രട്ടറി ശിവദാസ് ചിറമുളയിൽ, കെ.കെ.രാജപ്പൻ എന്നിവർ സംസാരിച്ചു.
പാലച്ചുവട് നോർത്ത് മുളക്കുളം എസ്.എൻ.ഡി.പി.യോഗം ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയദിനാഘോഷത്തിന് പ്രസിഡന്റ് രാജീവ് പ്ലാക്കിൽ, സെക്രട്ടറി എം.എ സുമോൻ, ഉഷാ സോമൻ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ ഗുരുപൂജക്ക് പുറമേ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമൂഹപ്രാർത്ഥനയും നടത്തി. വൈകീട്ട് നടന്ന ദീപാരാധന ശാഖയിൽപ്പെട്ട 300 ഓളം കുടുംബങ്ങൾക്ക് ഓൺലൈനിൽ കാണാൻ സൗകര്യം ഒരുക്കിയിരുന്നു.മണീട് ശാഖയിൽ നടന്ന ജയന്തി ആഘോഷത്തിൽ കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ഡോ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിജു അത്തിക്കുഴിയിൽ സംസാരിച്ചു. എസ്.എസ്.എൽ.സി.പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡ് വിതരണം ചെയ്തു.