മൂവാറ്റുപുഴ: മോട്ടോറിന്റെ പൊട്ടിവീണ വയറിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഈസ്റ്റ് മാറാടി പാറയ്ക്കൽ വീട്ടിൽ പി.എസ്. രാജുവാണ് (58) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടുമുറ്റത്തിന് സമീപമാണ് അപകടം. കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ പ്രവർത്തിക്കാത്തത് നോക്കാൻ പോകുമ്പോളാണ് വൈദ്യുതാഘാതമേറ്റത്. ഉടനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഭാര്യ: മിനി രാജു (മാറാടി പഞ്ചായത്ത് വനിതാ സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം). മകൾ: ആതിര. മരുമകൻ: ഹരീഷ്.