കൊച്ചി: വിദ്യകൊണ്ടു പ്രബുദ്ധരാകുവാൻ ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിൽ സർവ്വകലാശാല ആരംഭിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്ന് കൊച്ചി ഗോവിന്ദാ നന്ദ സ്വാമി സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഇ.കെ.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ മുഖഛായ തന്നെ മാറ്റുന്നതാകണം ഈ സർവ്വകലാശാല. ലോകത്തുള്ള ഗുരുഭക്തരുടെ ചിരകാല അഭിലാഷം സഫലീകരിക്കുന്ന ഒന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.