sndp
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ല കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അമ്പാടി ചെങ്ങമനാടിനെ വനിതാ സംഘം ആലുവ യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ ആദരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ല കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അമ്പാടി ചെങ്ങമനാടിനെ വനിതാ സംഘം ആലുവ യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, അദ്വൈതാശ്രമം മേൽശാന്തി ജയന്തൻ ശാന്തി, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിതാ സംഘം സെക്രട്ടറി ബിന്ദു രതീഷ്, കൺസിലർ രശ്മി ദിനേശ്, എംപ്ലോയിസ് ഫോറം സെക്രട്ടറി സുനിൽഘോഷ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപുറം, ജഗൽകുമാർ അടുവാശേരി, ശരത്ത് തായിക്കാട്ടുകര, ഷാൻ ഗുരുക്കൾ, ഹരിലാൽ, എം.കെ. രാജീവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.