പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം തെക്കേവാഴക്കുളം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണവും അനുമോദനവും നടന്നു. സെക്രട്ടറി പി.കെ രാധാകൃഷ്ണന്‍ സന്നിഹിതനായിരുന്നു.