ആലുവ: എം.ജി സർവകലാശാല ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖാംഗം ദിലീഷിന്റെ മകൾ പൂജ ഡി. കൃഷ്ണയെ ആദരിച്ചു. ശാഖ പ്രസിഡന്റ് പി.കെ. വിശ്വനാഥൻ ഉപഹാരം നൽകി. പ്ളസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ശില്പ ശിവാനന്ദനും നിവേദിത രവീന്ദ്രനും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ആർഷ സുനിലിനും നിവേദിത അനില്കുമാറിനും അവാർഡ് നൽകി. ശാഖ സെക്രട്ടറി പി.കെ. ബോസ്, വൈസ് പ്രസിഡന്റ് കെ.കെ. ശിവാനന്ദൻ, എൻ.എസ്. മഹേഷ്, നിമ്മി രതീഷ്, അജിത മുരളി, ഇന്ദിര വിജയൻ എന്നിവർ സംസാരിച്ചു.