അങ്കമാലി: നിയസഭയിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ അങ്കമാലി എം.എൽഎ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും, അങ്കമാലി നഗരസഭയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പഴയ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നഗരസഭ കൗൺസിലർമാർ നടത്തിയ ധർണാ സമരം മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.ജെ വർഗീസ്,സി.പി.ഐ ഏരിയ സെക്രട്ടറി കെ.കെ ഷിബു, സി പി ഐ മണ്ഡലം സെക്രട്ടറി സി ബി രാജൻ, ജനതാദൾ നേതാവ് ജയ്‌സൻ പാനിയ്ക്കുളങ്ങര,സി.പി.ഐ ലോക്കൽ സെക്രട്ടറി സജി വർഗീസ്,നഗരസഭ വൈസ് ചെയർമാൻ എം .എസ് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തുറവൂരിൽ കവലയിൽ നടന്ന ധർണ സി. പി. എം. ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്തംഗങ്ങളായ ലിസി മാത്യു, ലതാ ശിവൻ, ധന്യ ബിനു എന്നിവരും തുറവൂർ പഞ്ചായത്ത് ഇടതുമുന്നണി നേതാക്കളായ കെ.സി ജോസ് , കെ.പി. രാജൻ, ജീമോൻ കുര്യൻ,എം.എം പരമേശ്വരൻ, സോണി ചിറയ്ക്കൽ, കെ.പി.ബാബു, എം.വി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.